ലഖ്നൗ : കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു.ഉത്തര്‍പ്രദേശിലെ സിന്‍ഗൗലി ഗ്രാമത്തിലാണ് സംഭവം. നിയതി(8വയസ്സ്), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7) എന്നിവരാണ് മരിച്ചത്.കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.മറ്റ് നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അനില്‍ ത്യാഗി എന്നയാളുടെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് കുട്ടികള്‍ കളിക്കാനായി കയറിയത്.
എന്നാല്‍ വാഹനം ലോക്കായതോടെ ഇവര്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു.ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ കാറുടമയുടെ നിസംഗതയാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അയല്‍വാസികള്‍ ആരോപിച്ചു.കാറുടമയെ പൊലീസ് പിന്നീട് ചോദ്യം ചെയ്യും.
Discussion about this post