കൊല്‍ക്കത്ത : ബംഗാളിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഓക്‌സിജന്‍ ക്ഷാമം ചീഫ് സെക്രട്ടറി നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ബംഗാളിനെ അവഗണിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുകയാണെന്നും മമത ആരോപിച്ചു.
രണ്ടാം തരംഗത്തില്‍ കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച നാടാണ് ബംഗാള്‍.നിലവില്‍ സംസ്ഥാനത്ത് ഒരു ദിവസം 470 മെട്രിക്് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്നുണ്ട്. അത് എത്രയും പെട്ടന്ന് 550 മെട്രിക് ടണ്‍ ആയി ഉയരുമെന്നതിനാല്‍ എത്രയും പെട്ടന്ന് ബംഗാളിലേക്ക് ഓക്‌സിജന്‍ എത്തിക്കണമെന്നാണ് കത്തില്‍ പറയുന്നത്.
കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഓക്‌സിജന്‍ അനുവദിച്ചില്ലെങ്കില്‍ മരണനിരക്ക് കൂടുമെന്നും മമത പറഞ്ഞു.