ന്യൂഡൽഹി: രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ കോവിഡ് ആശ്വാസ നിധിയിലേക്ക് കോടികൾ സംഭാവന നൽകി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ് ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും. മഹാമാരിക്ക് എതിരായ പോരാട്ടത്തിന് 2 കോടി രൂപയാണ് താര ദമ്പതികൾ സമ്മാനിച്ചത്.
ഓൺലൈൻ വഴിയുള്ള പണ സമാഹരണ യജ്ഞമായ കീറ്റോ ക്രൗഡ് ഫണ്ടിങ്ങിന് ഇരുവരും വിഡിയോ സന്ദേശത്തിലൂടെ തുടക്കം കുറിക്കവെയായിരുന്നു ഫണ്ട് കൈമാറിയത്. കോവിഡ് പ്രതിരോധ പരിപാടികൾക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഏഴു കോടി സമാഹരിക്കുകയാണ് ലക്ഷ്യം.
Anushka and I have started a campaign on @ketto, to raise funds for Covid-19 relief, and we would be grateful for your support.
Let’s all come together and help those around us in need of our support.
I urge you all to join our movement.
Link in Bio! 🙏#InThisTogether pic.twitter.com/RjpbOP2i4G
— Virat Kohli (@imVkohli) May 7, 2021
“നിങ്ങളുടെ പിന്തുണക്ക് ഞങ്ങൾ നന്ദിയുള്ളവരായിരിക്കും. നമുക്കെല്ലാവർക്കും ഒത്തുചേർന്ന് നമ്മുടെ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാം. ഞങ്ങളുടെ ഉദ്യമത്തിൽ ചേരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും കോഹ്ലി ട്വീറ്റ് ചെയ്തു. കൂടാതെ, #InThisTogether എന്ന ഹാഷ് ടാഗ് ക്യാംപെയിനും ഇരുവരും തുടക്കം കുറിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമാണ്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 4.14 ലക്ഷം പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post