ജെലോര്: രാജസ്ഥാനില്‍ 95 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരന് പുനര്ജന്മം. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ജെലോറിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍.
രാജസ്ഥാനിലെ ജെലോറിലുള്ള നാലു വയസ്സുകാരനായ അനില്‍ ദെവാസിയാണ് വീടിനടുത്തുള്ള കുഴല്‍ കിണറില്‍ വീണത്. കളിച്ചു കൊണ്ടിരിക്കെ കിണറിലേക്ക് എത്തി നോക്കിയ കുട്ടി കാല് തെന്നി ഉള്ളിലേക്ക് വീഴുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് അനിലിന്റെ അച്ഛന് നാഗറാം തന്റെ കൃഷിസ്ഥലത്ത് ഈ കിണര്‍ കുഴിച്ചത്. കുട്ടി കിണറിലേക്ക് വീഴുന്നത് കാണാനിടയായ അയല്‍വാസി ഒച്ച വെച്ച് ആളെ കൂട്ടിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ തുടങ്ങാനായി.
എന്‍ഡിആര്‍എഫും, സംസ്ഥാന ദുരന്ത നിവാരണ സേനയും ഒന്നിച്ച് നടത്തിയ രക്ഷപ്രവര്‍ത്തനം 10 മണിക്കൂറിലധികം നീണ്ടു. കുട്ടി ഉറങ്ങാതിരിക്കാന്‍ രക്ഷാപ്രവര്‍ത്തന സമയത്തുടനീളം രക്ഷാപ്രവര്‍ത്തകര്‍ അവനോട് സംസാരിച്ചുകൊണ്ടിരുന്നു.
അനിലിന് ഭക്ഷണവും ശ്വാസതടസ്സമുണ്ടാകാതിരിക്കാന്‍ ഓക്സിജനും അടക്കമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഒടുവില്‍ പുറത്തെത്തിച്ച കുട്ടിയെ ജെലോറിലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
A four-year-old boy fell into a nearly 95-feet-deep open borewell in a village in Rajasthan''s Jalore
The child, identified as Anil, and efforts are underway to rescue him, we are providing oxygen to the boy, said SDM Bhupendra Kumar Yadav (06.05.21) pic.twitter.com/zoYRCYkcyq
— ANI (@ANI) May 6, 2021
Discussion about this post