ന്യൂഡല്‍ഹി: കൊവിഡ് ഭീതിയില്‍ വിറച്ച് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,12,262 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് റിപ്പോര്‍ട്ടാണിത്. 3,980 മരണവും ഇന്ത്യയിലുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,113 പേര്‍ രോഗമുക്തരായി എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,12,262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,10,77,410 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,72,80,844 ആണ്. കൊവിഡ് ബാധിച്ച് ഇതുവരെ 23,01,68 പേര്‍ രാജ്യത്ത് മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 35,66,398 പേര്‍ ചികിത്സയിലുണ്ട്. 16,25,13,339 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രോഗബാധയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. 57,000 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ ഉണ്ടായത്. കര്‍ണാടകത്തിലും കേരളത്തിലും കേസുകള്‍ കുത്തനേ കൂടുകയാണ്. കര്‍ണാടകത്തില്‍ അമ്പതിനായിരവും കേരളത്തില്‍ 41,953 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.