മുംബൈ: ബോളിവുഡ് ചിത്രങ്ങളിലൂടേയും ഭോജ്പുരി ചിത്രങ്ങളിലൂടേയും പ്രശസ്തയായ നടി നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതയായി ചികിത്സിലായിരുന്ന ഇവർ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. നടിയുടെ മരണം സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അമിത് ബെൽ സ്ഥിരീകരിച്ചു.
ദക്ഷിണ ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീപദ 1978ൽ പുരാണ പുരുഷ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് വേഷമിട്ട ചിത്രങ്ങളിൽ ഷോലെ ഓർ തൂഫാൻ, ആഗ് ഔർ ചിങ്കാരി, മേരി ലാൽകർ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
ഗോവിന്ദ, ധർമേന്ദ്ര, വിനോദ് ഖന്ന, ഗുൽഷാൻ ഗോവർ തുടങ്ങിയ നടൻമാർക്കൊപ്പം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. രവി കിഷന്റെ ഹിറ്റ് ബോജ്പുരി ചിത്രമാണ് ഹം തോ ഹോ ഗയി നി തോഹർ എന്ന ചിത്രത്തിന്റെയും ഭാഗമായിരുന്നു.
Discussion about this post