ആന്ധ്രാപ്രദേശ്: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുന്നതിനിടയില്‍ ഹൃദയം തകരുന്ന പല ദൃശ്യങ്ങളാണ് പലയിടങ്ങളില്‍നിന്നും കാണാന്‍ കഴിയുന്നത്. അത്തരത്തിലൊരു ചിത്രമാണ് ആന്ധ്രാപ്രദേശില്‍ നിന്ന് ഇപ്പോള്‍ വരുന്നത്. കൊവിഡ് ബാധിച്ച് അവശനായി കിടക്കുന്ന അച്ഛന് ദാഹജലം കൊടുക്കാന്‍ ശ്രമിക്കുന്ന മകളുടെയും അത് തടയാന്‍ ശ്രമിക്കുന്ന അമ്മയുടെയും ചിത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ആന്ധ്രാപ്രദേശിലെ ശ്രീകുളത്ത് നിന്നാണ് ഹൃദയം തകരുന്ന ചിത്രം വരുന്നത്.
വിജയവാഡയില്‍ ജോലി നോക്കുന്ന അച്ഛന് കൊവിഡ് ബാധിച്ച ശേഷമാണ് സ്വന്തം നാടായ ശ്രീകാകുളത്ത് എത്തിയത്. എന്നാല്‍ ഗ്രാമത്തിലുള്ളവര്‍ ഇയാളെ വീടിന് അകത്തേക്ക് കയറ്റാന്‍ സമ്മതിച്ചില്ല. ഗ്രാമത്തിലേക്കും പ്രവേശനം നല്‍കിയിരുന്നില്ല. തുടര്‍ന്ന് 50കാരനായ ഇയാള്‍ ഗ്രാമത്തിന് പുറത്തുള്ള പാടത്താണ് കിടന്നത്.
പാടത്ത് കിടന്ന 50കാരന്റെ നില വളരെയധികം വഷളായതോടെ അച്ഛന് വെള്ളം കൊടുക്കാന്‍ 7കാരിയായ മകള്‍ ശ്രമിച്ചു. എന്നാല്‍ മകള്‍ക്ക് രോഗം പകരുമെന്ന് ഭയപ്പെട്ട് മകളെ തടയുകയാണ് അമ്മ. എന്നാല്‍ അമ്മയുടെ എതിര്‍പ്പ് അവഗണിച്ച് മകള്‍ കുപ്പിയില്‍ അച്ഛന് വെള്ളം കൊടുക്കുന്നു. സങ്കടം സഹിക്കാന്‍ വയ്യാതെ അലറിക്കരയുന്നുമുണ്ട് മകള്‍. അല്‍പ്പസമയത്തിനുള്ളില്‍ അച്ഛന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
Discussion about this post