മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ദീപിക പദുകോണിന്റെ പിതാവും മുൻ ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുകോൺ, ഭാര്യ ഉജ്വല, മകൾ അനിഷ എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയ്ക്കും രോഗം സ്ഥിരീകരിച്ചത്.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് പ്രകാശ് പദുകോൺ. ഉജ്വലയും അനിഷയും വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയതോടെയാണ് താരകുടുംബം ചികിത്സ തേടുന്നത്. പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രകാശിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.
Discussion about this post