കൊല്‍ക്കത്ത: ബംഗാളിലെ നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും സ്വപ്‌നം പൊലിഞ്ഞു. 205 സീറ്റുകളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തേരോട്ടം തുടരുന്നു.
ബിജെപി 86 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇടതിന് ബംഗാളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മറ്റ് പാര്‍ട്ടികള്‍ രണ്ട് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന് ഒരുതരത്തിലുള്ള മുന്നേറ്റവും ബംഗാളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
294 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ബംഗാളില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം.
പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും മഹാറാലികളൊന്നും വിധിയെഴുത്തിനെ സ്വാധീനിച്ചിട്ടില്ലെന്ന ചിത്രം വ്യക്തമാവുകയാണ്.