ദിസ്പുർ:അസമിൽ വോട്ടെടുപ്പ് പുരോഗമിക്കവേ ബിജെപി സഖ്യം മുന്നിൽ. 29 സീറ്റിൽ ബിജെപി സഖ്യം മുന്നേറുമ്പോൾ 14 സീറ്റിലാണ് കോൺഗ്രസ് സഖ്യത്തിന് ലീഡുള്ളത്.
രാവിലെ 9 മണി വരെയുള്ള ലീഡ് നിലയാണിത്. അസമിൽ മത്സരം നടന്നത് 126 സീറ്റിലാണ്. 64 സീറ്റ് വേണം സർക്കാർ രൂപീകരിക്കാൻ. ബിജെപിക്കും കോൺഗ്രസിനും തുല്യ സാധ്യതയാണ് എക്സിറ്റ് പോൾ സ4വേകൾ പ്രവചിച്ചത്. 2016ൽ 84 സീറ്റിൽ മത്സരിച്ച ബിജെപി 60 ഇടത്താണ് ജയിച്ചത്. അസം ഗണപരിഷത്ത് 24ൽ 14 സീറ്റിൽ ജയിച്ചു. 122 ഇടത്ത് മത്സരിച്ച കോൺഗ്രസ് 26 സീറ്റിലേ വിജയിച്ചുള്ളൂ.
Discussion about this post