ചെന്നൈ : തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ഡിഎംകെക്ക് അനുകൂലം. തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്.
എക്സിറ്റ് പോളുകൾ ഡിഎംകെ മുന്നണിക്ക് വിജയം പ്രവചിക്കുമ്പോൾ 2016 ൽ എട്ടിൽ 5 എക്സിറ്റ് പോൾ ഫലങ്ങളെയും നിഷ്പ്രഭമാക്കി നേടിയ വിജയത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ. പ്രവചനങ്ങൾ ശരിവച്ച് 160 ൽ ഏറെ സീറ്റുകളോടെ 10 വർഷത്തിനു ശേഷം ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും അവർ കടന്നേക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈവശമാകും.
Discussion about this post