കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. വോട്ടെണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. 16 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 13 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ കാത്തിരിക്കുന്നത് ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലമാണ്.
292 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വീറും വാശിയും ജനങ്ങളെ ഇത്തവണയും സ്വാധീനിക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ടെങ്കിലും വലിയ രീതിയില്‍ പ്രചരണം നടത്തി ജനങ്ങളില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. അതിനാല്‍ വിജയപ്രതീക്ഷയും മുന്നണി കൈവിട്ടിട്ടില്ല.
ജയിക്കാനായാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ വരെ അത് സ്വാധീനിക്കുമെന്നതും നിലവിലെ വിവിധ രാഷ്ടീയ ആരോപണങ്ങളില്‍ നിന്ന് വഴിമാറ്റി കൂടുതല്‍ ആത്മവിശ്വാസം സര്‍ക്കാരിന് ലഭിക്കുമെന്നതും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.
Discussion about this post