ന്യൂഡല്‍ഹി: കൊവിഡ് വാര്‍ഡിലെ യുവ ഡോക്ടര്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലെ ഡോ. വിവേക് റായ് ആണ് ആത്മഹത്യ ചെയ്തത്. കൂടുതല്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നത്, വിവേകിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ തലവന്‍ ഡോ. രവി വംഖേഡ്കര്‍ പറയുന്നു.
കൊവിഡ് ചികിത്സയില്‍ മിടുക്കനായ ഡോക്ടറായിരുന്നു വിവേകെന്നും പ്രതിദിനം എട്ട് രോഗികളെ വരെ കൈകാര്യം ചെയ്തിരുന്നെന്നും നിരവധി രോഗികളുടെ ജീവന്‍ ഇതിനോടകം രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ മരിക്കുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥ താങ്ങാന്‍ കഴിയാത്തതിലാകാം അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും വംഖേഡ്കര്‍ ട്വിറ്ററിലടെ പറഞ്ഞു. യുപി ഖൊരഗ്പുര്‍ സ്വദേശിയായ വിവേക് റായിയുടെ ഭാര്യ രണ്ട് മാസം ഗര്‍ഭിണിയാണ്.