രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ കൊവാക്‌സിന്‍ നിറച്ച ട്രക്ക് ഉപേക്ഷിച്ച നിലയില്‍; കണ്ടെത്തിയത് രണ്ട് ലക്ഷത്തിലധികം ഡോസ്, എട്ട് കോടിയുടെ വാക്‌സിന്‍

ഭോപ്പാല്‍: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ നിറച്ച ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. രണ്ട് ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. 2,40,000 ഡോസ് കൊവാക്‌സിന്‍ ആണ് ഈ ട്രക്കില്‍ ഉണ്ടായിരുന്നത്.

അതേസമയം ട്രക്ക് എങ്ങനെ അവിടെ വന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ട്രക്കിന്റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്‌സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. എട്ട് കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് ലോറിയില്‍ കണ്ടെത്തിയ വാക്‌സിന്‍. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെയാണ് 2,40,000 ഡോസ് കൊവാക്‌സിന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Exit mobile version