ന്യൂഡല്‍ഹി: കൊമേഴ്സില്‍ ബിരുദാനന്തര ബിരുദമുണ്ട്, കൊവിഡിന് മരുന്നുകുറിക്കാനും അനുവദിക്കണമെന്ന് ആഗ്രഹിച്ച അധ്യാപകന് സുരേഷ് ഷായ്ക്ക് പിഴയിട്ട് സുപ്രീംകോടതി. ഒപ്പം കടുത്ത ശാസനയും. ഇതേ ആവശ്യം കല്‍ക്കട്ട ഹൈക്കോടതി തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് സുപ്രീംകോടതിയിലേയ്ക്ക് എത്തിയത്.
ഹര്‍ജി തള്ളിയ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ 1000 രൂപ പിഴയും കണക്കിനു ശാസനയും കൊടുത്തു. 10 ലക്ഷം പിഴയിടട്ടേയെന്നാണ് ജസ്റ്റിസ് രമണ ചോദിച്ചത്. പക്ഷേ, പണിയില്ലാത്ത അധ്യാപകനാണ് അത്രയൊന്നും തരാനുള്ള ശേഷിയില്ല 1000 അടയ്ക്കാം എന്ന ഷാ അപേക്ഷിക്കുകയായിരുന്നു. ഈ വാക്കുകള്‍ കോടതി സമ്മതിക്കുകയായിരുന്നു. കല്‍ക്കട്ട ഹൈക്കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലാണ് ഷാ പിഴയടയ്ക്കേണ്ടത്.
Discussion about this post