പൂനെ: അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് അരികില്‍ ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് കിടന്നത് രണ്ട് ദിവസം. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ളതാണ് മനസിലെ നൊമ്പരപ്പെടുത്തുന്ന ചിത്രം പുറത്ത് വന്നത്. അതേസമയം, കോവിഡ് ഭയന്ന് ഇവരുടെ അടുക്കലേക്ക് ആരും പോകാന്‍ തയ്യാറായിരുന്നില്ല.
സംഭവം അറിഞ്ഞെത്തിയ പോലീസ് ആണ് മൃതദേഹം പുറത്തെടുത്തത്. അയല്‍വാസികള്‍ കുഞ്ഞിനെ എടുക്കാന്‍ മടിച്ചുനിന്നപ്പോള്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരായ സുശീല ഗഭാലെയും രേഖ വാസുമാണ് അതിന് തയ്യാറായത്. ”എനിക്കു രണ്ട് മക്കളുണ്ട്. ഒരാള്‍ക്ക് എട്ട് വയസും മറ്റേയാള്‍ക്ക് ആറും. ഈ കുഞ്ഞിനെ കണ്ടപ്പോള്‍ സ്വന്തമെന്ന പോലെയാണ് എനിക്ക് തോന്നിയത്. നല്ല വിശപ്പുള്ളതിനാല്‍ അവന്‍ വേഗം പാല്‍ കുടിച്ചു”, സുശീല നിറഞ്ഞ മനസോടെ പറഞ്ഞു.
ഡോക്ടറെ കാണിച്ചപ്പോള്‍ കുഞ്ഞിന് ചെറിയ പനിയുണ്ടായിരുന്നുവെന്നും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നും പോലീസ് കോണ്‍സ്റ്റബിള്‍ രേഖയും പറഞ്ഞു. മറ്റ് ”ബിസ്‌ക്കറ്റും വെള്ളവുമൊക്കെ നല്‍കിയ ശേഷം കുഞ്ഞിനെ കോവിഡ് ടെസ്റ്റിനായി കൊണ്ടുപോയിരുന്നു. നെഗറ്റീവാണ്”, രേഖ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ എത്തുന്നതുവരെ കുഞ്ഞിനെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.