അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം. 18ഓളം കൊവിഡ് രോഗികളാണ് ദാരുണമായി മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി.
കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചത്. സംഭവത്തില്‍ മരണസംഖ്യ കൂടിയേക്കാമെന്നാണ് ലഭിക്കുന്ന വിവരം. നാലു നിലകളിലായുള്ള കോവിഡ് ആശുപത്രി ഭറൂച്ച്-ജംബുസാര്‍ ദേശീയ പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
Gujarat| Fire breaks out at a COVID-19 care centre in Bharuch. Affected patients are being shifted to nearby hospitals. Details awaited. pic.twitter.com/pq88J0eRXY
— ANI (@ANI) April 30, 2021
ഒരു ട്രസ്റ്റിന് കീഴിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. പുലര്‍ച്ച ഒരു മണിയോടെ താഴത്തെ നിലയിലെ കോവിഡ് വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേയ്ക്കും 18 രോഗികള്‍ മരണപ്പെട്ടിരുന്നു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post