ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു. 89കാരിയായ ഷൂട്ടര്‍ ദാദി ചന്ദ്രോ തോമാര്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ശ്വാസതടസം അനുഭവപ്പെട്ട ചന്ദ്രോയെ വെള്ളിയാഴ്ചയാണ് മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ജോഹ്രി സ്വദേശിയാണ് ചന്ദ്രോ. ഇരുപത്തഞ്ചിലേറെ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുകളിലെ വിജയി കൂടെയാണ് ഷൂട്ടര്‍ ദാദി. 65-ാമത്തെ വയസിലാണ് ഷൂട്ടിങ് പഠനം ചന്ദ്രോ ആരംഭിക്കുന്നത്.
ജോഹ്റിയിലെ റൈഫിള്‍ ക്ലബ്ലില്‍ കൊച്ചുമകള്‍ക്ക് കൂട്ടുപോയതാണ് ചന്ദ്രോയെ ഷാര്‍പ്പ് ഷൂട്ടറാക്കിയത്. ഈ ഇഷ്ടം തന്നെയാണ് ചന്ദ്രോയെ ഷൂട്ടര്‍ ദാദിയാക്കിയതും. സഹോദരി പരാക്ഷി തോമാറും ചന്ദ്രോക്കൊപ്പം പലമത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഇവരുടെ ജീവിത്തെ ആസ്പദമാക്കി ‘Saand ki Aankh’ എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു. ദാദിയുടെ വിയോഗത്തില്‍ നിരവധി പേര് അനുശോചനം രേഖപ്പെടുത്തി.
An epitome of gender equality & champion of women’s rights Smt Chandro Tomar, known as ‘Shooter Dadi’ by her fans & admirers is no more.
The courage with which she challenged patriarchy & took up shooting as a sport will inspire generations to come.
Condolences to her family. pic.twitter.com/mhvOaGjAZI
— Hardeep Singh Puri (@HardeepSPuri) April 30, 2021
Chandro Tomar popularly knows as 'Shooter Dadi', passes away
She was admitted to a Meerut hospital on April 26 after she tested positive for COVID19 pic.twitter.com/GskaCzQYL5
— ANI UP (@ANINewsUP) April 30, 2021
Discussion about this post