ഔറംഗാബാദ്: സോഷ്യല്‍ മീഡിയയിലെ തര്‍ക്കത്തിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ വെട്ടി കൊലപ്പെടുത്തി. മോയിന്‍ മഹ്മൂദ് പത്താന് (35) ആണ് മരിച്ചത്.
നാട്ടുകാര്‍ അംഗങ്ങളായ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ നിരന്തരം വാക്കുതര്‍ക്കം ഉണ്ടാകാറുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം മോയിന്‍, ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഏതോ മെസേജിന്റെ പേരില്‍ ഇരുസംഘങ്ങളും തമ്മില്‍ വാക്പോരുണ്ടായി. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ എതിര്‍ഗ്രൂപ്പിലെ അംഗങ്ങളുള്‍പ്പെടെ ഇരുപതോളം പേര് വടിവാളും കത്തികളും ഇരുമ്പ് ദണ്ഡുകളുമായി മോയിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ആക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച മോയിന്റെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ ആറ് പേര് അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post