ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഛായാഗ്രാഹകന്‍ കെവി ആനന്ദിന് പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. അവസാനമായി കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരം ഒരുക്കിയിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് കെവി ആനന്ദിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തോടെ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
ഇതിനിടെയാണ്, അദ്ദേഹത്തിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ശേഷം, പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് ആശുപത്രിയില്‍ എത്തിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണപ്രശ്നങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.