തിരുവനന്തപുരം: ആര്‍എസ്എസ് ഭീഷണി വെളിപ്പെടുത്തി രംഗത്തെത്തിയ നടന് സിദ്ധാര്‍ഥിനെ പിന്തുണച്ച് ശശി തരൂര്‍ എംപിയും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ‘എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്മാര് തീവ്രമായ പ്രചാരണങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള് ചിന്തിക്കാറുണ്ട്. ഒരു കാരണം ഇതാണ്.. നമ്മുടെ സമൂഹം സംരക്ഷിക്കുകയും, ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന വില്ലന്മാര് ഭീകരന്മാരാണ്. അവരെ ഈ നായകന്മാര്ക്ക് താങ്ങാനാവില്ല. സിദ്ധാര്‍ഥിനെ പോലുള്ള അപൂര്‍വ്വം ചിലര്‍ക്കൊഴികെ…’ ശശി തരൂര്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ്, തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നത്. തമിഴ് നാട് ബി.ജെ.പി ഐടി സെല്‍ തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നും 500ലധികം ഫോണ്‍ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നും സിദ്ധാര്‍ഥ് ആരോപിച്ചിരുന്നു.
സിദ്ധാര്‍ഥിനെ പിന്തുണച്ച് നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നും തങ്ങള്‍ ഒരു പട തന്നെ ഒപ്പമുണ്ടാകുമെന്നായിരുന്നു പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ സിദ്ധാര്‍ഥിന് പിന്തുണ ഉയരുന്നുണ്ട്.