മുംബൈ: ഇന്ത്യയില്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കിട്ടത്. ‘മിഷന്‍ ഓക്സിജന്‍’ പദ്ധതിയിലേക്ക് ഒരു കോടി രൂപയാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്. കൊവിഡ് ആശുപത്രികളിലേക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുകയെന്നാണ് വിവരം.
— Sachin Tendulkar (@sachin_rt) April 29, 2021
കൊവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സച്ചിന്‍ പറയുന്നു. നേരത്തെ കോവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ 48-ാം ജന്മദിനത്തിലാണ് സച്ചിന്‍ ഈ വീഡിയോ പങ്കുവെച്ചത്. പിന്നാലെയാണ് ഇന്ത്യയ്ക്ക് സഹായവും പ്രഖ്യാപിച്ച് രംഗത്തെത്തിയത്.