ലഖ്‌നൗ: കോവിഡ് പ്രതിസന്ധിയില്‍ നിരാലംബരായവര്‍ക്ക് സഹായങ്ങളുമായി നിരവധി പേര്‍ രംഗത്തുണ്ട്. അത്തരത്തില്‍ മരണപ്പെടുന്നവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരാളുണ്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍. പുണ്യമാസമായ റമദാനില്‍ നോമ്പ് പോലും നോല്‍ക്കാനാവാതെ കോവിഡ് കവര്‍ന്നവര്‍ക്ക് അന്ത്യയാത്ര ഒരുക്കുകയാണ് ഡ്രൈവറായ ഫൈസുല്‍ എന്ന യുവാവ്.
കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ദരിദ്രര്‍ക്കും അശരണര്‍ക്കും സൗജന്യ സേവനങ്ങള്‍ നല്‍കുന്നത് മാത്രമല്ല, അനാഥരുടെ അന്ത്യകര്‍മങ്ങള്‍ നടത്താനും ഫൈസുല്‍ സഹായവുമായി എത്തുന്നു.
ഫൈസുല്‍ തന്റെ പ്രാര്ബ്ദങ്ങള്‍ക്കിടയിലും കോവിഡ് -19 രോഗികളുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി സൗജന്യമായി എത്തിക്കുന്നു. ആരോടും അദ്ദേഹം പണം ചോദിക്കാറില്ല. എന്നാല്‍, ആരെങ്കിലും പണം കൊടുത്താല്‍ അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്യുന്നു.
പ്രയാഗ് രാജിലെ അട്രസൂയിയ സ്വദേശിയാണ് ഫൈസുല്‍. കഴിഞ്ഞ പത്തു വര്‍ഷമായി പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നതിന് വാഹനം സൗജന്യമായി നല്‍കുന്നു.
ദിവസവും അഞ്ചു നേരവും നമസ്‌കരിക്കുന്ന ഫൈസുലിന് റമദാന്‍ കാലത്ത് നോമ്പ് നോക്കാന്‍ പോലും കഴിയുന്നില്ല. തന്റെ ജോലിയെ ബാധിക്കാതിരിക്കാന്‍ നോമ്പ് ഒഴിവാക്കുകയാണെന്ന് ഫൈസുല്‍ പറയുന്നു.
ഇത്തവണ നോമ്പ് ഒഴിവാക്കുന്നതില്‍ പ്രാര്‍ത്ഥനയുടെ സമയത്ത് താന്‍ അള്ളാഹുവിനോട് ക്ഷമായാചനം നടത്താറുണ്ടെന്നും ഫൈസുല്‍ പറയുന്നു. തന്റെ ജീവിതത്തിന്റെ ലക്ഷ്യമായ ചുമതലകള്‍ നിറവേറ്റുന്നതിനുള്ള തിരക്കിലാണ് ഫൈസുല്‍. തന്റെ കര്‍മം നിറവേറ്റുന്നതിനായി അദ്ദേഹം വിവാഹം പോലും കഴിച്ചിട്ടില്ല.
‘ഞാന്‍ ലൗകിക കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ എന്റെ ജോലി കൃത്യമായി നടക്കില്ല. അതുകൊണ്ടു തന്നെ വിവാഹിതനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ‘ – ഫൈസുല്‍ പറയുന്നു.
നല്ല ശമരിയാക്കാരന്‍ ആണ് ഫൈസുല്‍ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പലര്‍ക്കും ഒരു വാഹനം ലഭിക്കുന്നതിനായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വന്നു. എന്നാല്‍, വിവരം ലഭിച്ചയുടനെ ഫൈസുല്‍ സ്ഥലത്ത് എത്തി.