ലക്നൗ: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം എട്ടുമുതല്‍ മെയ് നാല് രാവിലെ ഏഴുമണിവരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ 3,00,041 ലക്ഷം സജീവകേസുകളാണ് സംസ്ഥാനത്തുളളത്. 11,943 പേര് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ബുധനാഴ്ച 29,824പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11,82,848പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
യുപിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് അലഹബാദ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് വാരന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുയാണ്. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 379257 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3645 പേരാണ് മരിച്ചത്.
Discussion about this post