ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണവും ഉയര്‍ന്നു. 3645 പേരാണ് മരിച്ചത്. 2,69,507 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,83,76,524 ആയി. ഇതില്‍ 1,50,86,878 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി ലഭിച്ചത്. ആകെ മരണം 2,04,832 ആയി.
നിലവില്‍ 30,84,814 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 15,00,20,648 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കവിയാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ഏപ്രില്‍ 15 മുതല്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തില്‍ അധികമായിരുന്നു.
Discussion about this post