അരിവിഹിതം വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത് കര്‍ഷകന്‍; മരിക്കുന്നതാ നല്ലതെന്ന് മന്ത്രിയുടെ മറുപടി, വിവാദം

Karnataka Minister | Bignewslive

ബംഗളൂരു: പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കുന്ന അരി വിഹിതം വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത കര്‍ഷകനോട് മരിക്കുന്നതാണ് നല്ലെന്ന് ഭക്ഷ്യമന്ത്രി ഉമേഷ് കാട്ടിയുടെ മറുപടി. സംഭവം ഇപ്പോള്‍ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. സംഭാഷണത്തിന്റെ ശബ്ദരേഖ ഇതിനോടകം വൈറലായി കഴിഞ്ഞു.

കൊവിഡ് കാലത്ത് രണ്ട് കിലോ അരി പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കിയാല്‍ അത് എങ്ങനെ തികയും എന്ന് ചോദിച്ച കര്‍ഷകനോടായിരുന്നു മന്ത്രി കടുത്ത ഭാഷയില്‍ മരിക്കുന്നതാണ് നല്ലതെന്ന് തുറന്നടിച്ചത്. മൂന്ന് കിലോ റാഗിയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി ആദ്യം പറഞ്ഞു. എന്നാല്‍ അത് ഉത്തര കര്‍ണാടകയില്‍ ലഭിക്കുന്നില്ലെന്ന് കര്‍ഷകന്‍ മറുപടി നല്‍കി. ശേഷമാണ് രൂക്ഷവിമര്‍ശനം നടത്തിയത്.

സംഭാഷണം ഇങ്ങനെ;

കര്‍ഷകന്‍: സര്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ വരുമാനം ഒന്നുമില്ല.
നിലവിലെ അരി വിഹിതം മതിയാകുമോ ?

മന്ത്രി: ലോക്ഡൗണ്‍ കാലത്ത് കേന്ദ്രം അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ നല്‍കാറുണ്ട്.
മെയ്, ജൂണ്‍ മാസങ്ങളില്‍ അത് ലഭിക്കും
കര്‍ഷകന്‍: ഞങ്ങള്‍ക്ക് എന്ന് കിട്ടും ?
മന്ത്രി: അടുത്തമാസം
കര്‍ഷകന്‍: അതുവരെ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കണോ ?
മന്ത്രി: മരിക്കുന്നതാണ് നല്ലത്.
വിതരണം നിര്‍ത്തിയത് അതിനുവേണ്ടിയാണ്.
ദയവായി ഇനി വിളിക്കരുത്

Exit mobile version