ചെന്നൈ: അമ്പതോളം യുവതികളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ യുവാവിനെ കുടുക്കിയത് വാഹന പരിശോധന. വാഹന പരിശോധനക്കിടെ യുവാവില്‍ നിന്ന് പോലീസിന് ലഭിച്ചത് യുവതികളെ പീഡനത്തിനിരയാക്കിയതിന്റെ തെളിവുകള്‍ ലഭിച്ചു. മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെയാണ് പോലീസ് യുവാവിനെ കുടുക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ നഗരത്തില്‍ നടന്ന വാഹന പരിശോധനയില്‍ ബുക്കും പേപ്പറും ശരിയല്ലാത്തതിനെ തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തു. ഇയാളുടെ മറുപടിയിലെ വൈരുധ്യം പോലീസുകാരില്‍ സംശയം ഉണ്ടാക്കി. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് യുവതികളെ പീഡനത്തിനിരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.
അന്വേഷണത്തില്‍ ഭീക്ഷണിപ്പെടുത്തി അക്രമത്തിന് ഇരയാക്കുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്ന് യുവതികള്‍ പോലീസിന് മൊഴി നല്കി. മുമ്പും യുവാവിനെതിരെ ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ അത് മതിയായ തെളിവില്ലാത്തതിനാല്‍ മൂന്ന് മാസത്തിന് ശേഷം ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.
Discussion about this post