ന്യൂഡല്‍ഹി: കിടക്കകളുടെ അഭാവ മൂലം ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ വൈറസ് ബാധിച്ച 67കാരി മരിച്ചു. പിന്നാലെ ആരോഗ്യപ്രവര്‍ത്തകരെ ഓടിച്ചിട്ട് മര്‍ദ്ദിച്ച് മരിച്ച രോഗിയുടെ ബന്ധുക്കളും. ഈ രോഷ വീഡിയോ രാജ്യതലസ്ഥാനത്ത് നിന്നുമാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
തിങ്കളാഴ്ച രാത്രി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച 67 കാരിയെ ആരോഗ്യസ്ഥിതി മോശമായെങ്കിലും ഐസിയുവിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെയോടെ രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ തിരിയുകയായിരുന്നുയ കൈയ്യില്‍ കിട്ടിയത് വച്ച് മര്‍ദിക്കുകയും ചെയ്തു.
Total breakdown.
Delhi's Apollo hospital today. Relatives of a 62 year old covid patient went on a rampage. She needed an ICU bed but died. She was brought to Apollo last night but could not get admission in a ICU ward as there was none available.
Link- https://t.co/rP31t2rwWi pic.twitter.com/G3DNm4HJIq
— Saahil Murli Menghani (@saahilmenghani) April 27, 2021
പിടിച്ചുമാറ്റാന്‍ ശ്രമിച്ചവര്‍ക്കും തല്ല് കിട്ടി. മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ഡോക്ടറെയും നഴ്സുമാരെയും ഓടിച്ചിട്ട് മര്‍ദിച്ചു. കയ്യില്‍ കിട്ടിയ കമ്പി കൊണ്ടാണ് ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്. ാസ്ക് അണിഞ്ഞ് ചാരനിറത്തിലുള്ള ഷര്‍ട്ട് ധരിച്ചയാള്‍ വലിയ വടി ഉപയോഗിച്ച് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
Discussion about this post