അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത ബന്ധു കോവിഡ് ബാധിച്ച് മരിച്ചു. മോഡിയുടെ പിതാവിന്റെ സഹോദരന്റെ ഭാര്യ നര്‍മ്മദബെന്‍ മോദി(80)യാണ്
കോവിഡ് ബാധിച്ച് മരിച്ചത്. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
അഹമ്മദാബാദിലെ ന്യൂ റണിപ് പ്രദേശത്ത് മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു ഇവര്‍. കുറച്ച് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
‘ഞങ്ങളുടെ അമ്മായി നര്‍മ്മദാബെന്‍ സിവില്‍ ആശുപത്രിയില്‍ പത്ത് ദിവസം മുന്‍പ് പ്രവേശിപ്പിക്കപ്പെട്ടിരുന്നു, കോവിഡിനാല്‍ അവരുടെ ആരോഗ്യനില വളരെ മോശമായിരുന്നു, ഇന്ന് അവര്‍ വിടവാങ്ങി – പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇളയ സഹോദരന് പ്രഹ്ളാദ് മോഡി പിടിഐയോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പിതാവ് ദാമോദര്‍ ദാസിന്റെ സഹോദരന് ജഗ്ജീവ്ദാസിന്റെ ഭാര്യയാണ് അന്തരിച്ച നര്‍മ്മദബെന്‍. ജഗ്ജീവ്ദാസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്തരിച്ചിരുന്നു.
Prime Minister Narendra Modi's aunt Narmadaben Modi, who was undergoing treatment for coronavirus infection, dies at a hospital in Ahmedabad
— Press Trust of India (@PTI_News) April 27, 2021
Discussion about this post