ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാം കോവിഡ് വ്യാപനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റ്. മോഡിയെ ‘സൂപ്പര്‍ സ്പ്രെഡര്‍’ എന്നും ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ.നവജ്യോത് ദാഹിയ ആരോപിച്ചു.
ദ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് പ്രകാരം, കോവിഡ് പ്രോട്ടോക്കോളുകളെ നിശ്ചയിച്ചത് പ്രധാനമന്ത്രി പങ്കെടുത്ത വലിയ റാലികളാണ്. ഇതിനാല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19നെതിരായ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കുമായിരുന്നില്ല.
തെരഞ്ഞെടുപ്പ് റാലികള്‍, ഹരിദ്വാറിലെ കുംഭമേള എന്നിവയെല്ലാം ഈ ആരോഗ്യ പ്രതിസന്ധി ഉടലെടുക്കുന്ന സമയത്തും തുടര്‍ന്നുകൊണ്ടിരുന്നു. ഇതെല്ലാം രാജ്യത്തെങ്ങും കോവിഡ് കേസുകളും അത് കൊണ്ടുള്ള മരണവും, ആശുപത്രികളിലെ നീണ്ട രോഗികളുടെ കാത്തിരിപ്പിലേക്കും പ്രത്യക്ഷമായി കാണുന്ന രീതിയിലേക്ക് വളര്‍ന്നു.
മെഡിക്കല്‍ ഓക്സിജന്റെ അപര്യാപ്തയാണ് പല രോഗികളുടെയും മരണ കാരണം. ഓക്സിജന്‍ ഉത്പാദനത്തിനുള്ള പല പദ്ധതികളും ഇന്നും അനുമതി ലഭിക്കാതെയിരിക്കുമ്പോഴാണ് ഇത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ജാഗ്രത കാണിച്ചതായി നമുക്ക് കാണുവാന്‍ സാധിക്കില്ല.
അതേസമയം 2020 ജനുവരിയില്‍ രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് ഉണ്ടായിട്ടും. ഗുജറാത്തില്‍ അന്നത്തെ യുഎസ് പ്രസിഡന്റുമായി ചേര്‍ന്ന് ലക്ഷങ്ങള്‍ പങ്കെടുത്ത പരിപാടിയാണ് പ്രധാനമന്ത്രി സംഘടിപ്പിച്ചത്. അന്ന് മുതല്‍ ഒരു തയ്യാറെടുപ്പും കാര്യമായി നടത്തിയില്ല – ഐഎംഎ വൈസ് പ്രസിഡന്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
Discussion about this post