കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് കൊവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ദളപതി രജനികാന്തിന്റെ കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ചുള്ള പ്രവചനം.
മാസങ്ങള്‍ മുന്‍പ് എഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എഴുതിയ കത്താണ്. ‘അന്‍ട്രേ സൊന്നാ രജനി’ എന്ന ഹാഷ്ടാഗോടയാണ് കത്തുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. രാഷ്ട്രീയത്തിലേക്കില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് കത്തിന്റെ ആദ്യഭാഗത്തിലുള്ളത്.
രണ്ടാം ഭാഗത്തില്‍ രജനി സംസാരിക്കുന്നത് കൊവിഡ് തരംഗത്തെക്കുറിച്ചാണ്. കൊറോണ വൈറസ് രണ്ടാം തരംഗത്തില്‍ തിരിച്ചുവരും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്റെ അണികളെ അപകടത്തിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല- രജനികാന്ത് കത്തില്‍ പറയുന്നു. ഒരേ സമയം, തങ്ങളെ കത്ത് അമ്പരപ്പിച്ചുവെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നു.
Discussion about this post