ന്യൂഡല്‍ഹി: ‘ആശുപത്രിയില്‍ പോകാന്‍ താത്പര്യമില്ലായിരുന്നു. രണ്ടു ദിവസത്തിനകം തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ഞാന്‍ വാക്കുകൊടുത്തിരുന്നു. എനിക്ക് ആ വാക്ക് പാലിക്കാനായില്ല. ഞാന്‍ തോറ്റുപോയിരിക്കുന്നു. അദ്ദേഹം ഞങ്ങള്‍ക്കു തന്ന ഒരു വാക്കുപോലും ഇക്കാലമത്രയും പാലിക്കാതിരുന്നിട്ടില്ല’ -പിതാവിന്റെ വിയോഗത്തില്‍ വികാരനിര്ഭരകുറിപ്പുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്.
കോവിഡ് ബാധിതനായ ബര്‍ഖ ദത്തിന്റെ പിതാവ് ‘സ്പീഡി’ എന്ന് വിളിക്കുന്ന എസ്പി ദത്ത് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ കോവിഡ് ബാധിതനായി ഏപ്രില്‍ 24-നാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് ബാധിതനായി മേദാന്ത ആശുപത്രിയില്‍ ചികിത്സയിലുള്ള വിവരം ബര്‍ഖ ട്വിറ്ററിലൂടെ നേരത്തേ അറിയിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
അതിന് തനിക്ക് സമ്മതിക്കേണ്ടിവന്നത് ജീവിതത്തില്‍ ഇതുവരെ എടുത്തതില്വെച്ച് ഏറ്റവും കടുത്ത തീരുമാനമായിരുന്നുവെന്നും മൂന്നുനാള്‍ മുമ്പ് ബര്‍ഖ ട്വിറ്ററില്‍ കുറിച്ചു. പ്രതീക്ഷകള്‍ കൈവിട്ടുപോവുകയാണെന്നും അവര്‍ എഴുതി.
‘എനിക്കറിയാവുന്നതില്‍ ഏറ്റവും നല്ല സ്നേഹവാനായ മനുഷ്യന്, സ്പീഡി എന്ന് എല്ലാവരും വിളിക്കുന്ന എന്റെ അച്ഛന്. കോവിഡിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടു. ഇന്നു രാവിലെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടാണ് ഞാന്‍ ആശുപത്രിയിലേക്ക് ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ലഭിക്കാത്തതിനാലാണ് പിതാവിന്റെ നില വഷളായതെന്ന് ബര്‍ഖയുടെ സഹോദരി വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ എസ്പി ദത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
I’d like to remember Speedy as the handsome man, eccentric scientist, doting father who gave my sister and I wings, than to think of him strapped to pipes. My best tribute to him is to redouble my commitment to report COVID on the ground & give voice to those who don’t have one pic.twitter.com/i0rVEhLRrO
— barkha dutt (@BDUTT) April 27, 2021
Discussion about this post