ന്യൂഡൽഹി: കോവിഡ് വ്യാപനം നേരിടുന്നതിൽ കേന്ദ്ര സർക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യത്ത് കോവിഡ് വ്യാപിക്കുമ്പോൾ ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ കൈയ്യൊഴിഞ്ഞെന്നും അവർ വിമർശിച്ചു. രാഷ്ട്രീയ സമവായം അനിവാര്യമെന്നും സർക്കാർ മുൻകൈയ്യെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,23,144 ആണ്. രാജ്യത്ത് ആശങ്കയായി മരണനിരക്ക് ഇന്നും 2500ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 2767 പേരാണ്. മരണനിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇതിനിടെ, കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രോഗനിയന്ത്രണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ കേന്ദ്രം കോടതിയെ അറിയിക്കും.
Discussion about this post