ബംഗളൂരു: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയും സംസ്ഥാനത്ത് ഗുരുതര സാഹചര്യത്തിലേയ്ക്ക് കടക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഈ സാഹചര്യത്തില്‍ 14 ദിവസത്തേയ്ക്ക് സംസ്ഥാനം ഒട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് യെദ്യൂരപ്പ അറിയിക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 മണി വരെ അനുവദനീയമായിരിക്കും. 10 മണിക്കു ശേഷം കടകള്‍ അടയ്ക്കണം.
COVID curfew to be implemented in the state from tomorrow 9 pm for the next 14 days. Essential services allowed b/w 6-10 am. After 10 am shops will close. Only construction, manufacturing & agriculture sectors allowed. Public transport to remain shut: Karnataka CM
(File photo) pic.twitter.com/MSg6S83pDK
— ANI (@ANI) April 26, 2021
പൊതു ഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കി. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണത്തിലേയ്ക്ക് നീങ്ങുന്നത്.