കൊവിഡ് സ്ഥിരീകരിച്ച ഭാര്യയുടെ തലയറുത്തു; ഭര്‍ത്താവ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ജീവനൊടുക്കി

dies by suicide | Bignewslive

പട്‌ന: കൊവിഡ് സ്ഥിരീകരിച്ച ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് തൊട്ടുപിന്നാലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ജീവനൊടുക്കി. റെയില്‍വേ ജീവനക്കാരന്‍ ആണ് ക്രൂരത ചെയ്ത ശേഷം, ജീവനൊടുക്കിയത്. പട്‌നയിലെ പത്രകാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓം റെസിഡന്‍സി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അതുല്‍ലാല്‍ ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുല്‍ലാല്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു. പട്‌നയിലെ റെയില്‍വേ ജീവനക്കാരനാണ് അതുല്‍ലാല്‍.

Exit mobile version