ലഖനൗ: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് കൊവിഡ് വാക്‌സിന്‍ വില നിര്‍ണ്ണയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും ഗൊരഖ്പുര്‍ എംഎല്‍എയുമായ രാധാ മോഹന്‍ ദാസ് അഗര്‍വാള്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല നടത്തുന്നത് തീവെട്ടികൊള്ളയാണെന്ന് എംഎല്‍എ പറഞ്ഞു. പകര്‍ച്ചവ്യാധി നിയമ പ്രകാരം കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കാനായിരുന്നു ഇന്നലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. പൂനവാല പരമാവധി 50 ശതമാനം ലാഭം മതിയെന്ന് വെക്കണം. 220 രൂപയേ വാക്‌സിന് ചിലവ് വരികയുള്ളൂ. പിന്നെ എങ്ങനെയാണ് പൊതുജനത്തിന് 600 രൂപയ്ക്ക് വില്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ മറ്റു ബിജെപി നേതാക്കള്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഡോക്ടര്‍ കൂടിയായ രാധാ മോഹന്‍ ദാസ് അഗര്‍ വാളിന്റെ വിമര്‍ശനം.
വാക്‌സിന്റെ വില നിര്‍ണ്ണയിക്കാനുള്ള അവകാശം കേന്ദ്രം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതോടെയാണ് വാക്‌സിന്റെ വില കമ്പനികള്‍ ഉയര്‍ത്തിയത്. കേന്ദ്രത്തിന്റെ നടപടിക്ക് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും സ്വകാര്യ കമ്പനികളെ സഹായിക്കുന്ന സമീപനം തന്നെ സ്വീകരിക്കുകയായിരുന്നു കേന്ദ്രം.