ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്.
യുപിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. സോഷ്യല്‍മീഡിയയിലൂടെ അഭ്യൂഹങ്ങള്‍ പരത്തി അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനും യോഗി നിര്‍ദേശം നല്‍കുന്നു.
യോഗി ആദിത്യനാഥിന്റെ വാക്കുകള്‍;
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്സിജന്‍ ക്ഷാമവും നേരിടുന്നില്ല. യഥാര്‍ത്ഥ പ്രശ്നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണ്. ഇവയെ കര്‍ശനമായി നേരിടും. ഐ.ഐ.ടി. കാണ്‍പുര്‍, ഐ.ഐ.എം. ലഖ്‌നൗ, ഐ.ഐ.ടി. ബി.എച്ച്.യു. എന്നിവിടങ്ങളുമായി സഹകരിച്ച് ഓക്‌സിജന്‍ ഓഡിറ്റ് നടത്തും. ഓക്‌സിജന്റെ ആവശ്യകത, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കും. കൊറോണ വൈറസിനെതിരായ പ്രതിരോധത്തില്‍ വീഴ്ച വരുത്തരുത്. കൊവിഡിനെ സാധാരണ വൈറല്‍ പനിയെന്ന രീതിയില്‍ കണക്കാക്കിയാല്‍ അത് വലിയ തെറ്റാണ്.
Discussion about this post