ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൻ കി ബാതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ഇന്ത്യൻ ജനതയെ സഹായിക്കാനായി രാഷ്ട്രീയ പ്രവർത്തനം മാറ്റിവെച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമെന്ന് അഭ്യർത്ഥിച്ച് രാഹുൽഗാന്ധി. സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു എന്നും ജനങ്ങൾക്ക് പ്രവർത്തിക്കേണ്ട സമയമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
‘സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു, ജനങ്ങൾക്ക് വേണ്ടി (ജൻ കി ബാത്ത്) പ്രവർത്തിക്കുക എന്നതാണ് പ്രധാനം. ഈ കച്ചവട ചിന്താഗതി ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ ലോകത്തു നിന്ന് വസൂരി തുടച്ചുനീക്കപ്പെടുമായിരുന്നോ?
ഈ ദുരന്തത്തിൽ ഉത്തരവാദിത്വമുള്ള പൗരന്മാരെയാണ് രാജ്യത്തിനാവശ്യം. അതുകൊണ്ട് ഞാൻ എന്റെ കോൺഗ്രസ് സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുകയാണ്, നിങ്ങൾ എല്ലാ രാഷ്ട്രീയ പ്രവർത്തനവും മാറ്റിവെച്ച് ജനങ്ങൾക്കൊപ്പം നിൽക്കൂ, അവരെ സഹായിക്കൂ. കോൺഗ്രസ് കുടുംബത്തിന്റെ ധർമം അതാണ്,’-രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ.
‘System’ failed, so it’s important to do Jan ki baat:
In this crisis, the country needs responsible citizens. I request my Congress colleagues to leave all political work- just provide all help and ease the pain of our countrymen.
This is the Dharma of the Congress family.
— Rahul Gandhi (@RahulGandhi) April 25, 2021
നേരത്തെയും കോവിഡിൽ വലയുന്ന ജനങ്ങളെ ശ്രദ്ധിക്കാതെ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബിജെപിയേയും കേന്ദ്രത്തേയും രാഹുൽ വിമർശിച്ചിരുന്നു. പിആർ പ്രവർത്തനങ്ങൾക്കുവേണ്ടിയും മറ്റു അനാവശ്യ പദ്ധതികൾക്ക് വേണ്ടിയും പണം ചെലവാക്കുന്നതിന് പകരം കോവിഡ് വാക്സിൻ നൽകുന്നതിലും ഓക്സിജൻ എത്തിക്കുന്നതിലുമാണ് കേന്ദ്രം ശ്രദ്ധ ചെലുത്തേണ്ടത് എന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചിരുന്നു.
Discussion about this post