ലഖ്നൗ: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ കൊവിഡ് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. വിവിധ ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഓക്സജിന്‍ പ്രതിസന്ധി നേരിടുന്നില്ലെന്ന് വ്യക്തമാക്കിയത്.
വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓക്സിജന്‍ ഓഡിറ്റ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മേഖലയിലെയോ സ്വകാര്യ മേഖലയിലെയോ ഒരു കോവിഡ് ആശുപത്രിയില്‍ പോലും ഓക്സിജന്‍ ക്ഷാമം ഇല്ല. പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി പറഞ്ഞു.
ഐഐടി കാണ്‍പുര്‍, ഐ.ഐ.എം. ലഖ്നൗ, ഐ.ഐ.ടി. ബി.എച്ച്.യു. എന്നിവിടങ്ങളുമായി സഹകരിച്ച് ഓക്സിജന്‍ ഓഡിറ്റ് നടത്തുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഓക്സിജന്റെ ആവശ്യകത, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post