ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഉത്തരവിറക്കിയേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ രോഗവ്യാപനം ഇപ്പോഴും കുറവില്ലാതെ തുടരുകയും മരണം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്നാണ് സൂചന. ഡല്‍ഹിയില്‍ ഇന്നലെ 24103 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 357 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. 22695 പേരാണ് രോഗമുക്തി നേടിയത്.
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. ഇതോടെ മെഡിക്കല്‍ ഓക്‌സിജന്‍ അധികമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കെജ്രിവാള്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത തരത്തിലുള്ള കൊവിഡ് പ്രതിസന്ധിയാണുള്ളതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.