ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അലയടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടര്‍ന്ന് പിടിക്കുമ്പോള്‍ ഓക്‌സിജന്‍ ക്ഷാമവും അതിരൂക്ഷമായി തന്നെ തുടരുകയാണ്. ജനങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ചു വീഴുകയുമാണ്.
ഈ സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥ് സര്‍ക്കാരിനെതിരെ വിമര്‍ശനം തൊടുക്കുന്നത്. ഇപ്പോള്‍ മോഡി 2014 ല്‍ പങ്കുവെച്ച ഒരു ട്വീറ്റ് കുത്തിപ്പൊക്കിയാണ് മറുപടി നല്‍കുന്നത്. ‘ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോഡി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷേ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’ അന്ന് മോഡി കുറിച്ചു.
I agree with every one of this man's points here. Can you believe it? https://t.co/m1SWxpgdmo
— Siddharth (@Actor_Siddharth) April 24, 2021
ഇത് പങ്കുവച്ച സിദ്ധാര്‍ഥ് ‘ഈ ട്വീറ്റില്‍ ഈ മനുഷ്യന്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?’ എന്ന് കുറിക്കുകയും ചെയ്തു. നേരത്തെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൊവിഡ് വാക്‌സിന്‍ ബിജെപി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനെതിരെയും സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു.