ചെന്നൈ: ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടുമെന്ന് തമിഴ് താരം സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയാണ് താരം സര്‍ക്കാരിനെതിരെയും മോഡിക്കെതിരെയും രംഗത്തെത്തിയത്. അധികാരത്തില്‍ ഏറിയാല്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.
‘ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍, ഈ രാജ്യം ശരിക്കും ‘വാക്സിനേറ്റ്’ ആകും. അത് വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെ ഉണ്ടാകും … കുറഞ്ഞത് ഈ ട്വീറ്റിനെയെങ്കിലും ഓര്‍മ്മപ്പെടുത്താന്‍’, സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
When you are voted out of power one day, this country will truly be vaccinated. Its coming. We will still be here… at least to remind you of this tweet. https://t.co/VTT44SEeHW
— Siddharth (@Actor_Siddharth) April 23, 2021
മെയ് ഒന്ന് മുതല്‍ കമ്പനികളില്‍ നിന്ന് നേരിട്ട് കാശ് കൊടുത്ത് വാക്സിന് വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന് നയം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.
Discussion about this post