ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചു ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിനിടെ പൊട്ടിത്തെറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ വിതരണം ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്ന് യോഗത്തിനിടെ കെജ്രിവാള്‍ ചോദിച്ചു.
ഓക്‌സിജന്‍ കിട്ടാതെ ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ മരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചു ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊട്ടിത്തെറിച്ചത്.
ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 പേര്‍ മരിച്ചിരുന്നു. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനേ ആശുപത്രിയില്‍ ഉള്ളൂവെന്ന് മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചിരുന്നു.