മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ചു മരിച്ചു. 66 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
മാഹിമിലെ എസ്എല്‍ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത പങ്കുവെച്ചത്. സംഗീത സംവിധായക ജോടിയായ നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലെയാളാണ് ശ്രാവണ്‍ റാത്തോഡ്.
Extremely saddened by the tragic news of legendary Music Composer Shravan ji’s (of Nadeem/Shravan fame) demise… He was not just an incredible composer but also possessed an ever loving soul & a beautiful heart.
May he rest in peace…🙏 pic.twitter.com/rEBI8zkfOb— Adnan Sami (@AdnanSamiLive) April 22, 2021
1990ല്‍ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ദില്‍ ഹേ കീ മാന്‍താ നഹീ, സാജന്‍, സഡക്, ദീവാനാ, പരദേസ്, ആഷിഖി, കസൂര്‍, രാസ്, ബര്‍സാത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഹാനങ്ങളാണ് അദ്ദേഹത്തിന് പ്രശസ്തി നേടികൊടുത്തത്.