മുംബൈ: കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായിരിക്കെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണ്. അതേസമയം ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാന്‍ മുംബൈ സ്വദേശിയായ ഷാനവാസ് ഷെയ്ഖ് എന്ന യുവാവ് കണ്ടെത്തിയ വഴി നിറഞ്ഞ കൈയ്യടി നേടിയിരിക്കുകയാണ്.
ഷാനവാസ് കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചു നല്‍കുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയാണ്. മുഴുവന്‍ സമയവും സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നതിന് തന്റെ പ്രിയപ്പെട്ട വാഹനം വിറ്റിരിക്കുകയാണ് ഷാനവാസ് ഷെയ്ഖ് എന്ന യുവാവ്.
തന്റെ സ്വന്തം എസ്യുവിയായ ഫോര്‍ഡ് എന്ഡവോര് 22 ലക്ഷം രൂപയ്ക്ക് വിറ്റാണ് ഷാനവാസിന്റെ പുണ്യപ്രവര്‍ത്തി. ഈ പണം കൊണ്ടാണ് ഷാനവാസ് ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങുന്നത്. ഇതുവരെ ആറായിരത്തോളം ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. നേരത്തേ 50 പേരൊക്കെയാണ് സിലിണ്ടറിന് എത്തിയതെങ്കില്‍ ഇന്നത് 600 വരെയായി.
കഴിഞ്ഞ വര്‍ഷം ഓക്സിജന്‍ ലഭിക്കാതെ തന്റെ സുഹൃത്തിന്റെ ഭാര്യ മരണപ്പെട്ടതോടെയാണ് ഷാനവാസ് ഈ പുണ്യത്തിന് ഇറങ്ങിയത്.മലദിലെ മല്‍വാനിയിലെ യൂനിറ്റി ആന്‍ഡ് ഡിഗ്നിറ്റി ഫൗണ്ടേഷന് സ്ഥാപിച്ചാണ് ഓക്സിജന്‍ വിതരണം.
Discussion about this post