ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്സീനേഷനായുള്ള രജിസ്ട്രേഷന് ഈ മാസം 28ന് തുടങ്ങും. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇത് 24 മുതല്‍ തുടങ്ങുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.
കൊവിന്‍ പ്ലാറ്റ്ഫോം വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സീനായി രജിസ്റ്റര്‍ ചെയ്യാം. https://www.cowin.gov.in എന്ന വെബ്സൈറ്റിലൂടെയോ ‘കൊവിന്‍’ ആപ്പ് വഴിയോ രജിസ്ട്രേഷന് ചെയ്യാം.
രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍, വോട്ടര്‍ ഐഡി അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാക്സിനേഷന് എടുക്കാനുള്ള സ്ഥലം, തീയതി എന്നിവ തെരഞ്ഞെടുക്കാനാകും.
Don’t get misguided by rumours/news stating that registration for vaccination of 18+ citizens to start from 24th April 2021! The registrations will start on the #CoWIN platform and Aarogya Setu App from 28th April 2021 onwards. Stay informed, stay safe! #IndiaFightsCorona pic.twitter.com/i2SwCyRgFY
— MyGovIndia (@mygovindia) April 22, 2021
Discussion about this post