ന്യൂഡൽഹി: നാനാഭ്ഗത്തുനിന്നും വിമർശനം ശക്തമായതോടെ ഒടുവിൽ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ നിന്നും ശ്രദ്ധ തിരിച്ച് കോവിഡിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോഡി നാളെ നടത്താനിരുന്ന പശ്ചിമ ബംഗാൾ സന്ദർശനം റദ്ദാക്കി.
Tomorrow, will be chairing high-level meetings to review the prevailing COVID-19 situation. Due to that, I would not be going to West Bengal.
— Narendra Modi (@narendramodi) April 22, 2021
സന്ദർശനം റദ്ദാക്കി രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനുള്ള ഉന്നതതല അവലോകന യോഗങ്ങളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. കോവിഡ് 19 സാഹചര്യം വിലയിരുത്തുന്നതിനായി നാളെ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുമെന്നും അതിനാൽ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നും മോഡി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇതാദ്യമായാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പ്രധാനമന്ത്രി റദ്ദാക്കുന്നത്. നാളെ നാലിടത്തെ പൊതുയോഗങ്ങളിൽ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്.
Discussion about this post