ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. തലസ്ഥാനനഗരത്തിലെ ആറ് മാക്‌സ് ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ബുധനാഴ്ച രാത്രി എട്ടിന് പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി കേന്ദ്രത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
ജനങ്ങളുടെ ജീവനെക്കുറിച്ച് സര്‍ക്കാരിന് ചിന്തയില്ലെന്നാണ് ഇപ്പോഴത്തെയവസ്ഥ സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ വ്യവസായത്തെക്കുറിച്ചാണ് നിങ്ങള്‍ ചിന്തിക്കുന്നതെന്നും വ്യവസായികള്‍പോലും സഹായിക്കാന്‍ സന്നദ്ധരാകുമ്പോള്‍ സര്‍ക്കാരിന് മനുഷ്യജീവനെക്കുറിച്ച് ചിന്തയില്ലെന്നും ഹൈക്കോടതി തുറന്നടിച്ചു. വ്യാവസായികാവശ്യത്തിനുള്ള ഓക്‌സിജന്‍ പൂര്‍ണമായും വകമാറ്റിയാണെങ്കില്‍പ്പോലും രോഗികള്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു.
ആവശ്യമെങ്കില്‍ പെട്രോളിയം, ഉരുക്ക് വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ഓക്‌സിജന്‍ രോഗികള്‍ക്കായി നല്‍കണം. അടിയന്തരമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്നുകാട്ടി മാക്സ് ആശുപത്രി ഉടമകളായ ബാലാജി മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.