സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി (34)കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ അന്തരിച്ചു. യെച്ചൂരിയുടെ മൂത്ത മകനാണ് ആശിഷ്. ഇദ്ദേഹം മാധ്യമപ്രവർത്തകൻ കൂടിയാണ്.

ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ടാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രോഗലക്ഷണങ്ങൾ കൂടിയതോടെ ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version