ദണ്ഡേവാഡ: കൊവിഡ് കേസുകള്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ലക്ഷക്കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ഗര്‍ഭിണിയായ പോലീസ് ഓഫീസര്‍ കൊവിഡ് പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ പൊരിവെയിലില്‍ ഇറങ്ങി ഡ്യൂട്ടി ചെയ്യുന്നത്.
ചത്തീസ്ഗഢീലെ ബസ്തര്‍ മേഖലയിലെ ദണ്ഡേവാഡ മേഖലയിലെ ഡിഎസ്പിയായ ശില്പ സഹുവാണ് ഈ പോലീസ് ഉദ്യോഗസ്ഥ. സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം യാത്രക്കാരെ നിരീക്ഷിക്കുന്ന ഡിഎസ്പിയാണ് വീഡിയോയിലുള്ളത്. മാവോയിസ്റ്റ് ബാധിത പ്രദേശയാണ് ഇവിടം.
#FrontlineWarrior DSP Shilpa Sahu is posted in #Maoist affected Bastar's Dantewada.The police officer who is pregnant is busy on the streets under scorching sun appealing people to follow the #lockdown. Let's salute her and follow #COVID19 protocol #SocialDistancing #MaskUpIndia pic.twitter.com/UHnSLYfKaI
— Aashish (@Ashi_IndiaToday) April 20, 2021
യാത്രക്കാരുടെ അരികിലെത്തി കാര്യങ്ങള്‍ തിരക്കുന്നതും വണ്ടികള്‍ പരിശോധിച്ച് കടത്തി വിടുന്നതും വീഡിയോയിലുണ്ട്. നിരവധി പേര് പോലീസ് ഓഫീസറുടെ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ്. സ്വന്തം സുരക്ഷിതത്വം പോലും പോലും ജനങ്ങളുടെ ജീവന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരാണ് യഥാര്‍ത്ഥ ഹീറോയെന്ന് സോഷ്യല്‍മീഡിയ പറഞ്ഞു വെയ്ക്കുന്നു.
Discussion about this post